Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Team

Palakkad

കാ​ണാ​താ​യ കു​ടും​ബ​ത്തെ അ​തി​വേ​ഗം ക​ണ്ടെ​ത്തി​യ പോ​ലീ​സ് ടീ​മി​നു ജി​ല്ലാ മേ​ധാ​വി​യു​ടെ ആ​ദ​രം

ഷൊ​ർ​ണൂ​ർ: വാ​ണി​യം​കു​ള​ത്തു​നി​ന്നും കാ​ണാ​താ​യ മൂ​ന്നം​ഗ കു​ടും​ബ​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​ൽ ശ്ര​ദ്ധേ​യ​മാ​യ അ​ന്വേ​ഷ​ണ മി​ക​വ് പു​ല​ർ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക അം​ഗീ​കാ​രം.
പ​ന​യൂ​രി​ൽ നി​ന്നും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ സാ​ഹ​സി​ക​മാ​യി ക​ണ്ടെ​ത്തി​യ​തി​നാ​ണ് ഷൊ​ർ​ണൂ​ർ പോ​ലീ​സ് സം​ഘ​ത്തി​നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി കെ. ​നാ​രാ​യ​ണ​ൻ ഐ​പി​എ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ബ്ദു​ൾ റ​ഷി​ദ് രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കു​ടും​ബ​ത്തെ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലു​ട​നീ​ള​വും ക​ർ​ണാ​ട​ക​യി​ലും വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി അ​തി​വേ​ഗം കേ​സ് തെ​ളി​യി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മി​ക​വി​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ഭി​ന​ന്ദി​ച്ചു.

ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക ച​ട​ങ്ങി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പ്ര​ത്യേ​ക അം​ഗീ​കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്പി ടി. ​സി​നോ​ജ്, മ​റ്റു മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ ഡി​വൈ​എ​സ്പി ഷാ​ജു കെ. ​എ​ബ്ര​ഹാം, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. അ​ശ്വി​ൻ, എ​സ്‌​സി​പി​ഒ സ​ജീ​ഷ്, സി​പി​ഒ സു​ജി ശേ​ഖ​ർ, ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ പി. ​വി​ഷ്ണു, എ​എ​സ്‌​ഐ അ​നി​ൽ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ സ​ന്ദീ​പ്, സു​ഭാ​ഷ്, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

Latest News

Corehub Up